എന്താണ് നമുക്ക് സംഭവിച്ചത്? പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവാണ് നമ്മുടെ ജീവിതച്ചിലവ് വര്‍ദ്ധിപ്പിക്കുന്നത് എന്ന അടിസ്ഥാനപരമായ വസ്തുത പോലും വേട്ടയാടപ്പെടാത്തവരായി നാം മാറിയത് എന്തുകൊണ്ടാണ് എന്ന കാര്യം ഗൌരവമായി പരിശോധിക്കേണ്ടതുണ്ട്. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ ശേഷിയില്ലാത്ത ഒരു സമൂഹമായി നാം മാറിപ്പോയിരിക്കുന്നു എന്നതാണ് വസ്തുത. അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് നമ്മെ ജാതിമത വൈകാരികതകളില്‍ തളംകെട്ടി നിര്‍ത്താനും അതില്‍ നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാനും ശ്രമിച്ചവര്‍ വിജയിച്ചിരിക്കുന്നു